Awards for Malayali Doctor: തമിഴ്നാട് സ്റ്റേറ്റ് ഒഫ്താല്‍മിക് അസോസിയേഷന്റെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങള്‍ നേടി മലയാളി ഡോക്ടര്‍ ഡോ. അനുപമ ജനാര്ദ്ദനന്

ഈ വര്‍ഷം അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന american society of cataract and refractive surgery (ascrs) വാര്‍ഷിക സമ്മേളനത്തില്‍, പീഡിയാട്രിക് ഒഫ്താല്മോള
ഈ വര്‍ഷം അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന American Society of Cataract and Refractive Surgery (ASCRS) വാര്‍ഷിക സമ്മേളനത്തില്‍, പീഡിയാട്രിക് ഒഫ്താല്‍മോളജിയില്‍ ഡിജിറ്റല്‍ സെഷനുകളില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിന് അന്തര്‍ദേശീയ ബെസ്റ്റ് പേപ്പര്‍ അംഗീകാരവും ലഭിച്ചു. റിട്ടയേര്‍ഡ് ഇന്ത്യന്‍ ആര്‍മി ഓഫീസര്‍മാരായ കേണല്‍ പ്രൊഫസര്‍ ഡോ. കാവുംബായി ജനാര്‍ദനന്റെയും മുന്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്സ് ഓഫീസറായ മേജര്‍ ഡോ. നളിനി ജനാര്‍ദനന്റെയും മകളാണ് ഡോ. അനുപമ. ദീപക് നമ്പ്യാരാണ് ഭര്‍ത്താവ്. സഹോദരന് അനുരാഗ് ജനാര്ദ്ദനന് ആണ്. പീഡിയാട്രിക് ഒഫ്താല്‍മോളജിയിലും ന്യൂറോ ഒഫ്താല്‍മോളജിയിലും ശ്രദ്ധേയമായ ഗവേഷണ-ചികിത്സാ പ്രവര്‍ത്തനങ്ങളിലൂടെ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ ഡോ. അനുപമയുടെ ഈ നേട്ടം കേരളത്തിനും മലയാളി സമൂഹത്തിനും അഭിമാനകരമായ അംഗീകാരമായാണ് മെഡിക്കല്‍ രംഗം വിലയിരുത്തുന്നത്.









