FOKANA Literary Awards announced:ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാർഡുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമാകെയുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സം
ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) 2026-ലെ സാഹിത്യ അവാർഡുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകമാകെയുള്ള മലയാളി എഴുത്തുകാരുടെ സൃഷ്ടിപരമായ സംഭാവനകളെ ആദരിക്കുകയും പ്രവാസ മലയാള സാഹിത്യത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. ഫൊക്കാനയുടെ ഈ ശ്രമം, മലയാളി എഴുത്തുകാരുടെ കൃതികൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നൽകുന്നതിന് ഒരു വേദി ഒരുക്കുകയാണ്. 2026-ലെ പുരസ്കാരങ്ങൾ, വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നിരവധി കൃതികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഫൊക്കാനയുടെ ഭാരവാഹികൾ അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷറർ ജോയ് ചാക്കപ്പൻ, സാഹിത്യസമ്മേളന ചെയർമാൻ കോരസൺ വർഗീസ്, കെ.കെ ജോൺസൺ (കോ-ചെയർമാൻ), സന്തോഷ് പാലാ എന്നിവരുടെ നേതൃത്വത്തിൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഈ വർഷം, അമേരിക്കയിൽ നിന്നുള്ള മലയാളി എഴുത്തുകാരുടെ നിരവധി കൃതികൾ വിവിധ വിഭാഗങ്ങളിൽ സമർപ്പിക്കപ്പെട്ടിരുന്നു. അവാർഡുകൾ ലഭിച്ച കൃതികൾക്ക് പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടുന്നവയാണ്, കാരണം അവയിൽ പലതും മലയാളി സാഹിത്യത്തിന്റെ വൈവിധ്യവും ഗുണമേന്മയും പ്രതിഫലിപ്പിക്കുന്നു.
ഈ വർഷത്തെ പുരസ്കാരങ്ങളിൽ ഉൾപ്പെട്ട ചില കൃതികൾ ഇപ്രകാരം ആണ്: യാത്രാവിവരണം വിഭാഗത്തിൽ 'ലേഡി ലിബർട്ടി' – എസ്. അനിലാൽ, 'മഞ്ഞിൽ വിരിഞ്ഞ റഷ്യ' – ബാബു പാറയ്ക്കൽ എന്നിവയാണ്. ലേഖനം/ഓർമ്മവെയിൽ വിഭാഗത്തിൽ 'ചായും നേരം' – റഹിമാബി മൊയ്തീൻ എന്ന കൃതിയാണ്. ഫൊക്കാന ഫൗണ്ടേഷൻ അവാർഡുകൾക്കുള്ള ജേതാക്കളിൽ 'ജനനായകൻ' – ഡോ. മാമ്മൻ സി. ജേക്കബ്, 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' – അബ്ദുൽ പുന്നയൂർക്കുളം, 'ആത്മായനം' – ബിന്ദു കാന എന്നിവരാണ്. സ്പെഷ്യൽ ജൂറി അവാർഡുകൾ ലഭിച്ച കൃതികൾക്കുള്ളത് 'ഊന്നുവടി' – ഡോ. മാത്യു ജോയിസ്, 'പാടുന്നു പാഴ്മുളം തണ്ടുപോലെ' – ജയൻ വർഗീസ്, 'രാമഴവില്ല്' – ഫിലിപ്പ് തോമസ്, 'പതിനെട്ടാം സ്ഥലം' – സീന ജോസഫ്, 'പുരാതന വൈദ്യശാസ്ത്ര ചരിത്രം' – ഡോ. സലീമ ഹമീദ് എന്നിവയാണ്. ഫൊക്കാന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡോ. എ. കെ. ബി. പിള്ള, ജോർജ്ജ് മണ്ണിക്കരോട്ട് എന്നിവർക്കാണ്.








